സംരംഭങ്ങൾ
നൂതന റബർ വ്യവസായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാം
ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സംരംഭകർക്ക് മികച്ചൊരു വേദി.
റബർ നിർമ്മാണ മേഖലയിലെ അവസരങ്ങൾ
റബർ അധിഷ്‌ഠിത സ്റ്റാർട്ടപ്പുകൾക്ക് വളരാൻ ഏറ്റവും അനുകൂലമായ സാഹചര്യം കേരളത്തിലുണ്ട്. ഇന്ത്യൻ പ്രകൃതിദത്ത റബറിന്റെ ഹൃദയഭൂമിയായ കേരളത്തിൽ സംരംഭം തുടങ്ങുന്നതിലൂടെ, അസംസ്കൃത വസ്തുക്കൾ കുറഞ്ഞ ചെലവിൽ നേരിട്ട് ലഭ്യമാകുന്നു. ഇത് ഗതാഗത ചെലവ് വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുന്നു.
അസംസ്കൃത വസ്തുക്കളുടെ ഈ ലഭ്യതയും, റബർ വ്യവസായത്തിന് ആവശ്യമായ രാസവസ്തുവ്യവസായങ്ങളുടെ ശക്തമായ പിന്തുണയും സ്റ്റാർട്ടപ്പുകൾക്ക് കേരളം അനുയോജ്യമാക്കുന്നു.
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നിക്ഷേപ സൗഹൃദ നയങ്ങൾ ഈ മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്നു. ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കുന്ന ഏകജാലക സംവിധാനം, നടപടിക്രമങ്ങൾ ലളിതമാക്കുന്ന കെ-സ്വിഫ്റ്റ് ഓൺലൈൻ പോർട്ടൽ എന്നിവ സംരംഭകർക്ക് ഏറെ സഹായകരമാണ്.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും സർക്കാർ പിന്തുണയും റബർ സംസ്കരണ രംഗത്തും മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലും വലിയ സാധ്യതകളാണ് തുറന്നിടുന്നത്. കൂടുതൽ അറിയുക
6.096 ലക്ഷം ടൺ
കേരളത്തികേരളത്തിലെ പ്രകൃതിദത്ത റബർ ഉൽപാദനം (2023–24)
1.461 ലക്ഷം ടൺ
കേരളത്തിലെ പ്രകൃതിദത്ത റബർ ഉപഭോഗം (2023–24)
5.483 ലക്ഷം ഹെക്ടർ
കേരളത്തിലെ റബർ കൃഷിയിട വിസ്തൃതി (2023–24))
63.3%
ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിദത്ത റബറിന്റെ 63.3 % ആർ.എസ്.എസ് (Ribbed Smoked Sheet ) ആണ്.
71%
ഇന്ത്യയിലെ പ്രകൃതിദത്ത റബർ ഉൽപാദനത്തിൻ്റെ 71% കേരളത്തിലാണ്
41.6%
2023–24 കാലയളവിൽ, ഇന്ത്യയിലെ പ്രകൃതിദത്ത റബർ ഉപഭോഗത്തിന്റെ 41.6 % ആർ.എസ്.എസ് വിഭാഗത്തിൽപ്പെടുന്നതാണ്.
കേരള റബർ ലിമിറ്റഡ് കേരള റബർ ലിമിറ്റഡ് കേരള റബർ ലിമിറ്റഡ് കേരള റബർ ലിമിറ്റഡ്
കേരള റബർ ലിമിറ്റഡ് കേരള റബർ ലിമിറ്റഡ് കേരള റബർ ലിമിറ്റഡ് കേരള റബർ ലിമിറ്റഡ്
സംരംഭക സൗഹൃദ അന്തരീക്ഷം
റബർ മേഖലയിലെ നൂതനമായ ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും , ശൃംഖലകളും (network), വൈദഗ്ധ്യവും (expertise) നൽകിക്കൊണ്ട്, സ്റ്റാർട്ടപ്പുകളെ അവയുടെ തുടക്കം മുതൽ വളർച്ചയുടെ ഉന്നതി വരെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുന്നു.
ആശയരൂപീകരണം
റബർ മേഖലയിലെ നിങ്ങളുടെ കാഴ്ചപ്പാടുകൾ മെച്ചപ്പെടുത്തുന്നതിനായി, ആശയങ്ങൾ കെ.ആർ.എൽ-മായി (KRL) പങ്കുവെക്കുക; ഇതിലൂടെ പുതിയ ഉൾക്കാഴ്ചകളും കൂട്ടായ ചർച്ചകളും സാധ്യമാകും.
ആശയാവിഷ്ക്കരണം
KRL-ന്റെ എന്റർപ്രണർഷിപ്പ് ലാബിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെയും അത്യാധുനിക റിസർച്ച് & ഡെവലപ്‌മെന്‍റ് ടീമിൻ്റെ സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെയും ആശയങ്ങൾ യാഥാർത്ഥ്യമാക്കാം
- മാതൃകകൾ (Prototype) നിർമ്മിക്കുന്നതിനായി ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
- ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെ മാർഗനിർദ്ദേശം.
നിർവ്വഹണം
മാതൃകയിൽ നിന്ന് ഉൽപ്പാദന ഘട്ടത്തിലേക്ക് — കെ ആർ എൽ നൽകുന്ന ഉൽപ്പാദന സഹായം, മാർഗനിർദ്ദേശം, വ്യവസായ ബന്ധങ്ങൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ നവസംരംഭം പടുത്തുയർത്തൂ.
സംരംഭകത്വ വികസന കേന്ദ്രം*
പ്രകൃതിദത്ത റബർ അധിഷ്ഠിത നിർമ്മാണ മേഖലയിലെ അവസരങ്ങൾ കണ്ടെത്തുന്നതിനായി, പുതിയ സംരംഭകർക്കും പരിചയസമ്പന്നരായ വ്യവസായികൾക്കും വേണ്ടി രൂപകൽപ്പന ചെയ്ത പദ്ധതി."
പഠനം
- പ്രകൃതിദത്ത റബർ ഉൽപ്പന്നങ്ങളിലെ അവസരങ്ങളെക്കുറിച്ച് നടത്തുന്ന ഓൺലൈൻ സെമിനാറുകൾ.
- പ്രത്യേക ഉൽപ്പന്ന വിഭാഗങ്ങളെയോ വ്യവസായങ്ങളെയോ ആസ്പദമാക്കി, വിദഗ്ധരും വ്യവസായ പ്രമുഖരും നയിക്കുന്ന ക്ലാസുകൾ.
- സംരംഭകർക്ക് ലഭ്യമാകുന്ന വിവിധ പദ്ധതികളെയും സഹായങ്ങളെയും കുറിച്ചുള്ള ക്ലാസുകൾ.
ആശയാവിഷ്ക്കരണം
- KRL-ന്റെ എന്റർപ്രണർഷിപ്പ് ലാബിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെയും അത്യാധുനിക റിസർച്ച് & ഡെവലപ്‌മെന്‍റ് ടീമിൻ്റെ സേവനം പ്രയോജനപ്പെടുത്തുന്നതിലൂടെയും ആശയങ്ങൾ യാഥാർത്ഥ്യമാക്കാം
- മാതൃകകൾ (Prototype) നിർമ്മിക്കുന്നതിനായി ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
- ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെ മാർഗനിർദ്ദേശം.
ആരംഭം
- കരാർ അടിസ്ഥാനത്തിലുള്ള നിർമ്മാണത്തിന് അവസരങ്ങൾ കണ്ടെത്തുന്നതിനായി ഞങ്ങളുടെ ശൃംഖലയിലുള്ള നിർമ്മാതാക്കളുമായി സഹകരിക്കുക.
- നിങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ (Manufacturing Facilities) KRL-ൽ സജ്ജമാക്കാം.
- സിംഗിൾ വിൻഡോ ലൈസൻസിംഗ്, വിദഗ്ധ കൺസൾട്ടന്‍റുകളുടെ സേവനം, KRL-ൽ സംഘടിപ്പിക്കുന്ന ട്രേഡ് ഇവന്റുകൾ, സർട്ടിഫിക്കേഷനുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം
എന്‍റർപ്രണർഷിപ്പ് ലാബിലെ ഏറ്റവും പുതിയ പരിപാടികളെക്കുറിച്ച് അറിയാൻ ഇവിടെ
* അടയാളപ്പെടുത്തിയിരിക്കുന്നവ ആസൂത്രണ ഘട്ടത്തിലുള്ളതോ ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പദ്ധതികളാണ്.
റിപ്പോർട്ടുകളും റിസോഴ്‌സുകളും
റിപ്പോർട്ടുകൾ, ടെൻഡറുകൾ, ഹാൻഡ്‌ബുക്കുകൾ, പരിശീലന വിവരങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്യാം.
ഇപ്പോൾ രേഖകൾ ഒന്നും ലഭ്യമല്ല.
പുതിയവ ഉടൻ അപ്‌ഡേറ്റ് ചെയ്യും.പ്രകൃതിദത്ത റബറിലെ അവസരങ്ങൾ
കേരളത്തിന്റെ റബർ വ്യവസായത്തിലെ പ്രധാന മേഖലകൾ പരിശോധിച്ച് വാർഷിക വിൽപ്പന, വളർച്ചാ സാധ്യതകൾ, പ്രധാന കയറ്റുമതി വിപണികൾ, നിർണായക ഉൽപ്പന്നങ്ങൾ എന്നിവ പ്രയോജനപ്പെടുത്താം
- ഓട്ടോമോട്ടീവ്
- വ്യാവസായിക ഉൽപ്പന്നങ്ങൾ
- മെഡിക്കൽ ഉൽപ്പന്നങ്ങൾ
- പാദരക്ഷകൾ
- വസ്ത്ര മേഖല
- കായിക ഉൽപ്പന്നങ്ങൾ
- ഡിപ്പ്ഡ് ഉൽപ്പന്നങ്ങൾ
- ഓട്ടോമോട്ടീവ്
- വ്യാവസായിക ഉൽപ്പന്നങ്ങൾ
- മെഡിക്കൽ ഉൽപ്പന്നങ്ങൾ
- പാദരക്ഷകൾ
- വസ്ത്ര മേഖല
- കായിക ഉൽപ്പന്നങ്ങൾ
- ഡിപ്പ്ഡ് ഉൽപ്പന്നങ്ങൾ
ഓട്ടോമോട്ടീവ്
വാർഷിക വിപണി മൂല്യം: ₹5,14,750 കോടി | സംയുക്ത വാർഷിക വളർച്ചാ നിരക്ക്: 4.5%
പ്രധാന കയറ്റുമതി വിപണികൾ: ചൈന, യു എസ് എ, ജർമ്മനി, യു എ ഇ, നേപ്പാൾ.
ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിദത്ത റബറിന്റെ 75 ശതമാനത്തോളം ഓട്ടോമൊബൈൽ വ്യവസായമാണ് ഉപയോഗിക്കുന്നത്. 2025-ൽ ഇന്ത്യയിൽ മാത്രം ഓട്ടോമൊബൈൽ ടയർ–ട്യൂബ് മേഖലയ്ക്കായി 9,46,230 മെട്രിക് ടൺ റബർ ഉപയോഗിച്ചു. ടയറുകൾ, സീലുകൾ, ഗാസ്കറ്റുകൾ, ബെൽറ്റുകൾ, വൈബ്രേഷൻ നിയന്ത്രിക്കുന്ന ഘടകങ്ങൾ എന്നിവ നിർമ്മിക്കാൻ റബർ മിശ്രിതങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.
വ്യാവസായിക ഉൽപ്പന്നങ്ങൾ
വാർഷിക വിറ്റുവരവ് : ₹8,130.99 കോടി | സംയുക്ത വാർഷിക വളർച്ചാ നിരക്ക്: 3.89%
പ്രധാന കയറ്റുമതി വിപണികൾ: ചൈന, ജർമ്മനി, യു എസ് എ, നെതർലാൻഡ്‌സ്, മലേഷ്യ.
ഇന്ത്യയിൽ വ്യാവസായിക ആവശ്യങ്ങൾക്കായി പ്രതിവർഷം ഏകദേശം 4.93 ലക്ഷം ടൺ റബർ ഉപയോഗിക്കുന്നു. 2030 ആകുമ്പോഴേക്കും ഇത് 6.22 ലക്ഷം ടണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ കൺവെയർ ബെൽറ്റുകൾ, ഹോസുകൾ, ഗാസ്കറ്റുകൾ, സീലുകൾ, യന്ത്രഭാഗങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് റബർ വ്യാപകമായി ഉപയോഗിക്കുന്നു.
മെഡിക്കൽ ഉൽപ്പന്നങ്ങൾ
വാർഷിക വരുമാനം: ₹245.15 കോടി | സംയുക്ത വാർഷിക വളർച്ചാ നിരക്ക്: 7.6%
പ്രധാന കയറ്റുമതി വിപണികൾ: യു എസ് എ, ജർമ്മനി, ജപ്പാൻ, ദക്ഷിണ കൊറിയ, തെക്കുകിഴക്കൻ ഏഷ്യ.
വൈദ്യശാസ്ത്ര രംഗത്ത് സവിശേഷ സ്വഭാവമുള്ള റബർ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ആഗോള മെഡിക്കൽ ഗ്രേഡ് സിലിക്കൺ റബർ വിപണിയിൽ ഇന്ത്യയ്ക്ക് 3.7 ശതമാനത്തോളം പങ്കുണ്ട്. ലാറ്റക്സ് ഗ്ലൗസുകൾ, കത്തീറ്ററുകൾ, മെഡിക്കൽ ഉപകരണങ്ങളുടെ ഭാഗങ്ങൾ മുതലായവ നിർമ്മിക്കാൻ ഈ റബർ ഉപയോഗിക്കുന്നു.
പാദരക്ഷകൾ
വാർഷിക വരുമാനം: ₹2,31,365 കോടി | സംയുക്ത വാർഷിക വളർച്ചാ നിരക്ക്: 4.85%
പ്രധാന കയറ്റുമതി വിപണികൾ: യു എസ് എ, ജർമ്മനി, യുകെ, ജപ്പാൻ, ഓസ്‌ട്രേലിയ.
റബർ പാദരക്ഷാ നിർമ്മാണ മേഖലയിൽ 1,11,790 ടൺ റബർ ഉപയോഗിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. സ്പോർട്സ് ഷൂകൾ, സംരക്ഷണ പാദരക്ഷകൾ, ഇൻഡസ്ട്രിയൽ സേഫ്റ്റി ബൂട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നു.
വസ്ത്ര മേഖല
വാർഷിക വരുമാനം: ₹19,70,840 കോടി | സംയുക്ത വാർഷിക വളർച്ചാ നിരക്ക്: 11.98%
പ്രധാന കയറ്റുമതി വിപണികൾ: യു എസ് എ, ജർമ്മനി, ജപ്പാൻ, ദക്ഷിണ കൊറിയ, മിഡിൽ ഈസ്റ്റ്.
റബർ കോട്ടിംങ്ങുള്ള തുണിത്തരങ്ങൾ, വാട്ടർപ്രൂഫ് ഉൽപ്പന്നങ്ങൾ, വ്യാവസായിക ആവശ്യങ്ങക്കായി ഉപയോഗിക്കുന്നു.
കായിക ഉൽപ്പന്നങ്ങൾ
വാർഷിക വരുമാനം: ₹1,73,950 കോടി | സംയുക്ത വാർഷിക വളർച്ചാ നിരക്ക്: 7.9%
പ്രധാന കയറ്റുമതി വിപണികൾ: യു എസ് എ, യൂറോപ്പ്, ജപ്പാൻ, തെക്കുകിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ.
സ്പോർട്സ് ബോളുകൾ, അത്‌ലറ്റിക് ഉപകരണങ്ങൾ, സുരക്ഷാ ഗിയറുകൾ എന്നിവ നിർമ്മിക്കാൻ റബർ അത്യാവശ്യമാണ്. 2021-ൽ ആഗോള സ്പോർട്സ് ഉപകരണ വിപണിയിൽ ഇന്ത്യയ്ക്ക് 5.9 ശതമാനത്തോളം വിഹിതമുണ്ടായിരുന്നു.
ഡിപ്പ്ഡ് ഉൽപ്പന്നങ്ങൾ
വാർഷിക വിൽപ്പന : ₹2,289.36 കോടി | സംയുക്ത വാർഷിക വളർച്ചാ നിരക്ക്: 8.17%
പ്രധാന കയറ്റുമതി വിപണികൾ: യു എ ഇ, ഈജിപ്ത്, തുർക്കി, വിയറ്റ്നാം, മലേഷ്യ.
ഇന്ത്യയിലെ ഡിപ്പ്ഡ് ലാറ്റക്സ് ഉൽപ്പന്ന വിപണിയുടെ ആഗോള മൂല്യം 2024-ൽ ഏകദേശം 2.3 ബില്യൺ യു എസ് ഡോളർ ആയി കണക്കാക്കപ്പെടുന്നു. ഗ്ലൗസുകൾ, ബലൂണുകൾ, കോണ്ടംസ്, മറ്റ് മെഡിക്കൽ ഡിപ്പ്ഡ് ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാന്ദ്രീകൃത ലാറ്റക്സ് (concentrated latex) ഉപഭോഗത്തിൽ ഇന്ത്യ വലിയ പങ്കുവഹിക്കുന്നു.
പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ
നവസംരംഭക ശൃംഖലയുടെ ഭാഗമാകാം
നൂതന ആശയങ്ങളുള്ള സംരംഭങ്ങൾ, മാർഗനിർദ്ദേശകർ, നിക്ഷേപകർ, വ്യവസായ വിദഗ്ധർ എന്നിവരുമായി ബന്ധപ്പെടാൻ അവസരമൊരുക്കുന്നു. ധനസഹായ പദ്ധതികൾ, പുതിയ അവസരങ്ങൾ, വളർച്ചാ തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം.
ഇവന്റ് കലണ്ടർ
ഇവന്റ് കലണ്ടറിൽ നിന്നുള്ള കഴിഞ്ഞ ഹൈലൈറ്റുകളും വരാനിരിക്കുന്ന വിശദാംശങ്ങളും ലഭ്യമാണ്.
വിദഗ്ധരുമായി സംസാരിക്കാം
പ്രകൃതിദത്ത റബർ മേഖലയിൽ ആഴത്തിലുള്ള അറിവും പ്രായോഗിക വൈദഗ്ധ്യവുമുള്ള വിദഗ്ധ സംഘത്തിൻ്റെ (Resource Team) സേവനം വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും ലഭ്യമാണ്.
ഗാലറി
പൊതു ചോദ്യങ്ങൾ
കേരളത്തിന്റെ റബർ വ്യവസായം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും എങ്ങനെ ശക്തിപ്പെടുത്തുന്നു എന്ന് അറിയാം.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ബന്ധപ്പെടുക
പങ്കാളിത്തത്തിനും സഹായങ്ങൾക്കുമായി KRL-മായി കൈകോർക്കാം. ഫോൺ വഴിയോ ഇമെയിൽ വഴിയോ ബന്ധപ്പെടുക; നിങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകാനും ആവശ്യമായ പിന്തുണ നൽകാനും KRL ടീം സദാ സജ്ജമാണ്.
കേരള റബർ ലിമിറ്റഡ്, കെ.പി.പി.എൽ ആഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ന്യൂസ്‌പ്രിന്റ് നഗർ പോസ്റ്റ്, വെള്ളൂർ, കോട്ടയം - 686 616