പഠനവും വികസനവും

നവീകരണത്തിന് ഊർജ്ജം പകരുന്ന പരിശീലന പരിപാടികൾ

റബർ വ്യവസായത്തിലെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ സംരംഭകർക്കും വിദ്യാർത്ഥികൾക്കും മികച്ച പരിശീലന അവസരങ്ങൾ കെ ആർ എൽ ഒരുക്കുന്നു.

പരിശീലനവും നൈപുണ്യ വികസനവും

റബർ വ്യവസായ മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട്, മൂല്യശൃംഖലയുടെ എല്ലാ തലങ്ങളിലുമുള്ളവർക്കായി വിദഗ്ധരുടെ നേതൃത്വത്തിൽ നൈപുണ്യ വികസന പരിപാടികൾ കെ ആർ എൽ ആവിഷ്കരിക്കുന്നു. ആഗോള വിപണിയിലെ മത്സരങ്ങളെ നേരിടാനും സാങ്കേതികമായി മുൻപന്തിയിൽ നിൽക്കാനും കേരളത്തിലെ റബർ വ്യവസായത്തെ ഇത് പ്രാപ്തമാക്കും.

Founders

വ്യവസായികൾ

ആഗോള വിപണിയിലെ വെല്ലുവിളികൾ നേരിടുന്നതിനും പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും വ്യവസായികളെ സജ്ജരാക്കുന്ന പരിശീലന പരിപാടികൾ.

  • റബർ വ്യവസായത്തിലെ ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി ഉപയോഗപ്പെടുത്തുക.
  • ആധുനിക വിൽപ്പന-വിപണന രീതികളെയും സാങ്കേതിക വിദ്യകളെയും മനസ്സിലാക്കുക.
  • സങ്കീർണ്ണമായ വ്യവസായ ചട്ടങ്ങളും സർക്കാർ നയങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക.
Entrepreneurs

സംരംഭകർ

നവീന ആശയങ്ങളെ പ്രായോഗിക ബിസിനസുകളായി മാറ്റുന്നതിന് ആവശ്യമായ അറിവും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നു.

  • പ്രകൃതിദത്ത റബർ വ്യവസായത്തെക്കുറിച്ചും മൂല്യശൃംഖലയെക്കുറിച്ചും വ്യക്തമായ ധാരണ നൽകുന്നു.
  • സംരംഭക ആശയങ്ങൾ വികസിപ്പിക്കുന്നതിനായി വിദഗ്ധരുമായി സംവദിക്കാൻ അവസരം.
  • നിക്ഷേപ തന്ത്രങ്ങളെക്കുറിച്ചും മികച്ച ബിസിനസ് പ്ലാനുകൾ തയ്യാറാക്കുന്നതിനെക്കുറിച്ചും ആഴത്തിലുള്ള അറിവ് നൽകുന്നു.
Management Professionals

മാനേജ്മെൻ്റ് ഉദ്യോഗസ്ഥർ

പ്രവർത്തന കാര്യക്ഷമത, നേതൃപാടവം, ഭരണനിർവ്വഹണം എന്നിവയിൽ മികവ് പുലർത്താൻ സഹായിക്കുന്നു.

  • ടീം മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാം.
  • ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താം.
  • പുതിയ നിയമങ്ങളെക്കുറിച്ചും പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ചും കൃത്യമായ അറിവ് നേടാം.
Technical Teams

സാങ്കേതിക വിഭാഗം

തൊഴിലാളികളുടെ സാങ്കേതിക വൈദഗ്ധ്യവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി പ്രായോഗിക പരിശീലനങ്ങൾ നൽകുന്നു.

  • പുതിയ ഉൽപ്പന്നങ്ങളെക്കുറിച്ചും നൂതന ഉപകരണങ്ങളെക്കുറിച്ചും ആഴത്തിലുള്ള പരിശീലനം.
  • ആധുനിക സംസ്കരണ ഉപകരണങ്ങളിൽ പ്രായോഗിക പരിചയം ഉറപ്പാക്കുന്നു.
  • ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി തൊഴിലാളികൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നു.
Students

വിദ്യാർത്ഥികൾ

റബർ മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് അറിവ് നൽകുന്നു.

  • റബർ ടെക്നോളജി കോഴ്സുകളെക്കുറിച്ചും സ്പെഷ്യലൈസേഷനുകളെക്കുറിച്ചുമുള്ള മാർഗ്ഗനിർദ്ദേശം.
  • വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്താനും ബന്ധങ്ങൾ സ്ഥാപിക്കാനും അവസരമൊരുക്കുന്നു.
  • വ്യവസായ നേതാക്കളുമായുള്ള നെറ്റ്‌വർക്കിംഗ് സെഷനുകൾ

പ്രത്യേക പരിശീലന പരിപാടികൾ ആവശ്യപ്പെടാം

പ്രകൃതിദത്ത റബർ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രത്യേക പരിശീലന പരിപാടികൾ കെ ആർ എൽ സംഘടിപ്പിക്കുന്നു. തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനോ പുതിയ സാങ്കേതികവിദ്യകൾ പഠിക്കുന്നതിനോ സംരംഭകരുടെ പ്രത്യേക ലക്ഷ്യങ്ങൾക്കനുസൃതമായി ഈ സെഷനുകൾ ക്രമീകരിക്കാം.

നിങ്ങൾക്കായി ഒരു പരിശീലന പദ്ധതി രൂപകൽപ്പന ചെയ്യാം

വ്യവസായ മേഖലയിലെ വിദഗ്ധരായ ഉപദേശകരുടെയും (Mentors) പങ്കാളികളുടെയും സഹായത്തോടെ നിങ്ങൾക്കോ നിങ്ങളുടെ ടീമിനോ മാത്രമായുള്ള ഒരു പരിശീലന പരിപാടി തയ്യാറാക്കാൻ ബന്ധപ്പെടുക.

പരിശീലന പരിപാടികൾ

റബർ വ്യവസായത്തിലെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് കെ ആർ എൽ സംഘടിപ്പിക്കുന്ന ഏറ്റവും പുതിയ പരിശീലന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും വരാനിരിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനും രജിസ്റ്റർ ചെയ്യാം.

എല്ലാ ഇവന്റുകളും കാണുക

ജോലി അവസരങ്ങൾ

കേരളത്തിലെ റബർ വ്യവസായത്തിലെ നിലവിലെ അവസരങ്ങൾ അന്വേഷിക്കൂ.

ലോഡിംഗ്…

പൊതു ചോദ്യങ്ങൾ

കെ ആർ എൽ നടത്തുന്ന പരിശീലന പരിപാടികളെക്കുറിച്ചുള്ള പ്രധാന സംശയങ്ങളും അവയ്ക്കുള്ള മറുപടികളും.

Rubber tapping

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ബന്ധപ്പെടുക

പങ്കാളിത്തങ്ങൾ, വികസനാവസരങ്ങൾ, അല്ലെങ്കിൽ പിന്തുണ സംബന്ധിച്ച വിവരങ്ങൾക്ക് ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. ഒരു സന്ദേശമോ ഫോൺവിളിയോ മതിയാകും — കേരള റബർ ലിമിറ്റഡ് ടീം ആവശ്യമായ എല്ലാ നിർദേശങ്ങളും സേവനങ്ങളും നൽകാൻ സന്നദ്ധരാണ്.

കേരള റബർ ലിമിറ്റഡ്, കെ.പി.പി.എൽ ആഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ന്യൂസ്‌പ്രിന്റ് നഗർ പോസ്റ്റ്, വെള്ളൂർ, കോട്ടയം - 686 616

ബന്ധപ്പെടുക
Contact