റബർ മേഖലയ്ക്ക് പുത്തൻ ഉണർവ്
റബർ മേഖലയുടെ വളർച്ചയ്ക്കും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കുന്ന കേരള സർക്കാർ സംരംഭം.
ഭാവിക്കായുള്ള ശക്തമായ വികസന ദിശകൾ
ഭാവിക്കായുള്ള ശക്തമായ വികസന ദിശകൾ
ഭാവിക്കായുള്ള ശക്തമായ വികസന ദിശകൾ
ഭാവിക്കായുള്ള ശക്തമായ വികസന ദിശകൾ
ഭാവിക്കായുള്ള ശക്തമായ വികസന ദിശകൾ
ഭാവിക്കായുള്ള ശക്തമായ വികസന ദിശകൾ
ഭാവിക്കായുള്ള ശക്തമായ വികസന ദിശകൾ
ഭാവിക്കായുള്ള ശക്തമായ വികസന ദിശകൾ
ഭാവിക്കായുള്ള ശക്തമായ വികസന ദിശകൾ
ഞങ്ങളേക്കുറിച്ച്
2019-ൽ സ്ഥാപിതമായി 2021-ൽ പ്രവർത്തനം ആരംഭിച്ച കേരള റബർ ലിമിറ്റഡ് (KRL), സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സംരംഭമാണ്. 'ഇന്ത്യയുടെ റബർ തലസ്ഥാനം' എന്ന കേരളത്തിന്റെ പദവി കൂടുതൽ കരുത്തുറ്റതാക്കുക കെ.ആർ.എൽ-ന്റെ ലക്ഷ്യമാണ്. റബർ അധിഷ്ഠിത വ്യവസായങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, ഉൽപ്പന്നങ്ങളുടെ മൂല്യവർധനവിനും വിപണനത്തിനുമുള്ള അവസരങ്ങളും ഒരുക്കി നൽകുക എന്നതാണ് കെ.ആർ.എൽ-ന്റെ പ്രധാന ദൗത്യം. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളും നവീകരണത്തിന് അനുയോജ്യമായ അന്തരീക്ഷവും സൃഷ്ടിച്ചുകൊണ്ട്, റബർ ഉൽപ്പന്ന നിർമ്മാണ രംഗത്ത് കേരളത്തെ മുൻനിരയിൽ എത്തിക്കാൻ KRL പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാന സൗകര്യ വികസനം, ഗവേഷണം, ഇൻക്യൂബേഷൻ, ഗുണനിലവാരം ഉറപ്പിക്കല്‍ തുടങ്ങിയവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ഒരു സംയോജിത വ്യവസായ സമുച്ചയം ആണ് KRL വിഭാവനം ചെയ്യുന്നത്. കർഷകർ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSMEs), വൻകിട വ്യവസായങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് നവീനമായ ആശയങ്ങളും ആഗോള നിലവാരമുള്ള ഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ ഇത് അവസരമൊരുക്കുന്നു.
കൂടുതൽ വിവരങ്ങൾ
കേരള റബർ ലിമിറ്റഡ് കേരള റബർ ലിമിറ്റഡ്
കേരള റബർ ലിമിറ്റഡ് കേരള റബർ ലിമിറ്റഡ്
കേരളം റബറിന്റെ തലസ്ഥാനം
ഇന്ത്യയിലെ റബർ ഉൽപാദനത്തിന്റെ 71 ശതമാനത്തിലധികവും സംഭാവന ചെയ്തുകൊണ്ട്, രാജ്യത്തെ റബർ വ്യവസായത്തിന്റെ നെടുംതൂണായി കേരളം നിലകൊള്ളുന്നു. കർഷകരെയും വ്യവസായങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് വളർച്ചയ്ക്കും നവീകരണത്തിനും വഴിയൊരുക്കുന്ന സുശക്തമായ ഒരു ഘടനയാണ് സംസ്ഥാനത്തുള്ളത്.
വിഭവസമൃദ്ധി
5 ലക്ഷം ഹെക്ടറിലധികം റബർ കൃഷിഭൂമിയും, ശാസ്ത്രീയ കൃഷിരീതികളിൽ നൈപുണ്യം നേടിയ കർഷകരും ഗുണനിലവാരമുള്ള റബറിന്റെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നു.
അടിസ്ഥാന സൗകര്യങ്ങൾ
റബർ മൂല്യവർധനവിനെ പിന്തുണയ്ക്കുന്ന പ്രോസസ്സിംഗ് യൂണിറ്റുകൾ, പരിശീലന കേന്ദ്രങ്ങൾ, നവീകരണ സംരംഭങ്ങൾ എന്നിവ സംസ്ഥാനത്ത് നിലവിലുണ്ട്.
വ്യവസായ ശൃംഖല
അസംസ്കൃത വസ്തുക്കളുടെ വിതരണക്കാർ, ഉൽപ്പന്ന നിർമ്മാതാക്കൾ, കയറ്റുമതിക്കാർ എന്നിവരടങ്ങുന്ന വിപുലമായ ഒരു ശൃംഖല കേരളത്തിലുണ്ട്. കൂടാതെ, അന്താരാഷ്ട്ര വിപണികളുമായുള്ള ദീർഘകാല ബന്ധം ഈ മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്നു.
ഗതാഗത സൗകര്യങ്ങൾ
അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളിലേക്കുള്ള എളുപ്പവഴി, കൊച്ചി, പോലുള്ള പ്രധാന തുറമുഖങ്ങൾ, വിപുലമായ റോഡ്–റെയിൽ ശൃംഖലകൾ എന്നിവ ചരക്കുനീക്കം വേഗത്തിലാക്കുവാനും ആഗോള വിപണിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സഹായിക്കുന്നു.
മുഖ്യ പങ്കാളികൾ
റബർ മേഖലയിലെ വിവിധ പങ്കാളികളെ ഒരുമിപ്പിച്ച്, എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ ഒരു വ്യവസായ അന്തരീക്ഷം വാർത്തെടുക്കുകയാണ് KRL –ന്റെ ലക്ഷ്യം. കേരളത്തിലെ റബർ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവർക്കും നേട്ടമുണ്ടാകുന്ന പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും.
- നിക്ഷേപകർ
- സംരംഭങ്ങൾ
- കർഷകർ
- പഠനവും വികസനവും
- പങ്കാളിത്തം
- ഉൽപാദകർ
- നിക്ഷേപകർ
- സംരംഭങ്ങൾ
- കർഷകർ
- പഠനവും വികസനവും
- പങ്കാളിത്തം
ഉൽപാദകർ
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, മൂല്യവർധനവിലൂടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിലും റബർ ഉൽപാദകർ നിർണ്ണായക പങ്ക് വഹിക്കുന്നു. ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കളുടെ സമയബന്ധിതമായ ലഭ്യത ഇവരുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
KRL എങ്ങനെ സഹായിക്കുന്നു?
വ്യവസായത്തിന് ആവശ്യമായ ഗവേഷണ സൗകര്യങ്ങൾ (R&D), വിദഗ്ധ പരിശീലനം, സാങ്കേതിക സഹായം എന്നിവ ഉറപ്പാക്കുകയും കർഷകരുമായി ബന്ധം സ്ഥാപിച്ച് സപ്ലൈ ചെയിൻ (Supply chain) മെച്ചപ്പെടുത്താന്‍ സഹായവും നൽകുന്നു.
നിക്ഷേപകർ
കൃഷി മുതൽ കയറ്റുമതി വരെ നീളുന്ന കേരളത്തിന്റെ റബർ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിൽ നിക്ഷേപകർ നിർണ്ണായക പങ്ക് വഹിക്കുന്നു.
എന്തുകൊണ്ട് KRL-ൽ നിക്ഷേപിക്കണം?
സുതാര്യമായ പ്രവർത്തനങ്ങൾ, ഉറപ്പുള്ള വരുമാനം, അപകടസാധ്യത സംരക്ഷണം, മേഖലാ വ്യക്തത എന്നിവയോടെ വിശ്വസനീയവും സർക്കാർ പിന്തുണയുള്ളതുമായ നിക്ഷേപ സാധ്യതകൾ KRL അവതരിപ്പിക്കുന്നു.
സംരംഭങ്ങൾ
റബർ വ്യവസായത്തിൽ നവീന ആശയങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ വലിയ പങ്കുവഹിക്കുന്നു. വ്യവസായത്തിന്റെ വളർച്ചയ്ക്ക് ഇത്തരം പുതിയ ചുവടുവെപ്പുകൾ അനിവാര്യമാണ്.
KRL-ന്റെ പിന്തുണ
സംരംഭകരുടെ ആശയങ്ങൾ യാഥാർഥ്യമാക്കുന്നതിനായി മികച്ച ഇൻക്യൂബേഷൻ സൗകര്യം, സാങ്കേതിക പരിശീലനം, ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള പിന്തുണ എന്നിവ KRL നൽകുന്നു.
കർഷകർ
കേരളത്തിന്റെ റബർ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് സാധാരണക്കാരായ കർഷകരാണ്. അവരുടെ അധ്വാനവും അർപ്പണബോധവുമാണ് ഈ മേഖലയെ സജീവമായി നിലനിർത്തുന്നത്.
KRL-ന്റെ പിന്തുണ
റബർ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കർഷകർക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനും ആവശ്യമായ സാങ്കേതിക സഹായങ്ങൾ KRL നൽകും. കാര്യക്ഷമമായ റബർ സംഭരണ സംവിധാനങ്ങളും ഇതിനായി സജ്ജമാക്കുന്നു.
പഠനവും വികസനവും
കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവശേഷിയാണ്. റബർ മേഖലയുടെ സ്ഥിരമായ വളർച്ചയ്ക്ക് തുടർച്ചയായ പഠനവും പരിശീലനവും അറിവ് പങ്കുവെക്കലും അത്യന്താപേക്ഷിതമാണ്.
KRL-ന്റെ പ്രവർത്തനങ്ങൾ
വിദഗ്‌ധ പരിശീലന പരിപാടികൾ, കർഷക ബോധവൽക്കരണ ക്ലാസുകൾ, വ്യവസായ–അക്കാദമിക് സഹകരണം എന്നിവയിലൂടെ മാനവവിഭവശേഷി വികസനത്തിന് KRL മുൻഗണന നൽകുന്നു.
പങ്കാളിത്തം
ഇന്ത്യയുടെ റബർ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ സംവിധാനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ആഗോള ഏജൻസികൾ എന്നിവയുമായി KRL സഹകരിക്കുന്നു.
KRL-ന്റെ പിന്തുണ
കേരളത്തിലെ ആദ്യത്തെ 'റബർ വ്യവസായ സമുച്ചയം’ (Rubber Industrial Complex) എന്ന നിലയിൽ, നയരൂപീകരണ പരീക്ഷണങ്ങൾക്കും (Policy Testing) നവീകരണ സംരംഭങ്ങൾക്കും, വ്യാപാര പ്രോത്സാഹനത്തിനും സർക്കാർ പിന്തുണയുള്ള വിശ്വസ്ത പ്ലാറ്റ്‌ഫോം KRL ഒരുക്കുന്നു.
പുതിയ വിവരങ്ങൾ
സംയോജിത റബർ വ്യവസായ കേന്ദ്രം
ഗവേഷണ–വികസന കേന
ഉൽപ്പന്നങ്ങളിലെ നവീകരണത്തിനും, റബർ മേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകൾ (Advanced Technology) ലഭ്യമാക്കുന്നതിനുമായി സജ്ജീകരിക്കുന്നു.
ഗുണനിലവാര സർട്ടിഫിക്കേഷൻ കേന്ദ്രം
റബർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ കർശനമായ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾ (Quality Standards) പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം.
റബർ ഉൽപ്പന്ന പ്രദർശന കേന്ദ്രം
വൈവിധ്യമാർന്ന റബർ ഉൽപ്പന്നങ്ങളെയും, അവയുടെ നിർമ്മാണ രീതികളെയും ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി ഒരുക്കുന്ന പ്രത്യേക വേദി.
ബിസിനസ് ഇൻക്യൂബേഷൻ കേന്ദ്രം
നൂതന റബർ അധിഷ്ഠിത ഉൽപ്പന്നങ്ങളിലും, പുതിയ സാങ്കേതിക വിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുന്നു.
റബർ റീസൈക്ലിംഗ് കേന്ദ്രം
ഉപയോഗശൂന്യമായ റബർ ഉൽപ്പന്നങ്ങളെ ശാസ്ത്രീയമായി പുനരുപയോഗിക്കുന്നതിനും (Recycling), അതുവഴി പുനരുപയോഗ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംവിധാനം. ഇതിലൂടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുവാനും സാധിക്കുന്നു.
ടയർ ഗവേഷണ-പരിശോധന കേന്ദ്രം
ടയറുകളുടെ കാര്യക്ഷമത, ഈടുനിൽപ്പ്, ഇന്ധനക്ഷമത, പാരിസ്ഥിതിക മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കുന്നതിനുള്ള വിപുലമായ സംവിധാനം.
സംയോജിത റബർ വ്യവസായ കേന്ദ്രം സംയോജിത റബർ വ്യവസായ കേന്ദ്രം
സംയോജിത റബർ വ്യവസായ കേന്ദ്രം സംയോജിത റബർ വ്യവസായ കേന്ദ്രം
ഗാലറി
കേരള റബർ ലിമിറ്റഡിന്റെ ദിവസേനയുള്ള പ്രവർത്തനങ്ങളെയും അന്തർദൃശ്യമോളങ്ങളെയും ചിത്രങ്ങളായി
പൊതു ചോദ്യങ്ങൾ
KRL-ന്റെ പ്രവർത്തനങ്ങൾ, നിക്ഷേപ അവസരങ്ങൾ, കേരളത്തിലെ റബർ മേഖലയ്ക്ക് നൽകുന്ന പിന്തുണ എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ബന്ധപ്പെടുക
പങ്കാളിത്തങ്ങൾക്കും, നിക്ഷേപ അവസരങ്ങൾക്കും, മറ്റു വിവരങ്ങൾക്കുമായി ഫോൺ/ഇമെയിൽ മുഖേന ബന്ധപ്പെടുക; നിങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകാനും ആവശ്യമായ പിന്തുണ നൽകാനും KRL സദാ സജ്ജമാണ്.
കേരള റബർ ലിമിറ്റഡ്, കെ.പി.പി.എൽ ആഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ന്യൂസ്‌പ്രിന്റ് നഗർ പോസ്റ്റ്, വെള്ളൂർ, കോട്ടയം - 686 616