നിക്ഷേപകർ

കേരളത്തിന്റെ റബർ വ്യവസായത്തിൽ നിക്ഷേപിക്കൂ

7.89 ബില്യൺ ഡോളർ വിപണി മൂല്യവും 6% വാർഷിക വളർച്ചാ നിരക്കുമുള്ള വ്യവസായ മുന്നേറ്റത്തിൽ പങ്കാളികളാകൂ.

എന്തുകൊണ്ട് കേരളത്തിന്റെ റബർ വ്യവസായത്തിൽ നിക്ഷേപിക്കണം?

2022–23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ റബർ ഉൽപ്പന്ന നിർമ്മാണ മേഖല ₹1,52,171 കോടി എന്ന നേട്ടമാണ് കൈവരിച്ചത്. പ്രകൃതിദത്ത റബർ മേഖല നിക്ഷേപകർക്ക് എത്രത്തോളം വലിയ സാധ്യതകളാണ് തുറന്നുനൽകുന്നത് എന്നതിന്റെ തെളിവാണിത്.
ഇന്ത്യൻ റബർ വ്യവസായത്തിന്റെ ഹൃദയഭൂമിയായ കേരളം നിക്ഷേപകർക്ക് സമാനതകളില്ലാത്ത അവസരങ്ങളാണ് ഒരുക്കുന്നത്. ആഗോള വിപണിയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതയും സംസ്ഥാന സർക്കാരിന്റെ ശക്തമായ പിന്തുണയും ഈ മേഖലയെ കൂടുതൽ ആകർഷകമാക്കുന്നു. ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുസ്ഥിരവും ലാഭകരവുമായ നിക്ഷേപ അവസരങ്ങൾ ഇവിടെയുണ്ട്.

  • സമൃദ്ധമായ പ്രകൃതിദത്ത റബറും അനുബന്ധ വിഭവങ്ങളും
  • ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന മികച്ച ഗതാഗത സൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും.
  • സജീവമായ ഗവേഷണ-വികസന സംവിധാനങ്ങളും സാങ്കേതിക സഹായവും.
  • നിക്ഷേപക സൗഹൃദമായ സർക്കാർ നയങ്ങളും വ്യവസായ അന്തരീക്ഷവും.
Natural Rubber Industry

₹1,52,171 കോടി

വ്യവസായ ഉൽപ്പാദന മൂല്യം

71%

ഉൽപ്പാദനത്തിലെ പ്രാദേശിക വിഹിതം

50,000+

റബർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ

62%

കൃഷി വിസ്തൃതി

KRL Overview Video Thumbnail

നിക്ഷേപ അവസരങ്ങൾ

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങളാണ് കെ ആർ എൽ ഒരുക്കുന്നത്.

  • പൊതു-സ്വകാര്യ പങ്കാളിത്തം

  • കെ ആർ എല്ലിൽ നിക്ഷേപം നടത്തി സംയുക്ത പങ്കാളിയാവാം.

  • ഗവേഷണ-വികസന കേന്ദ്രം

  • ഗവേഷണ-വികസന (R&D) പ്രവർത്തനങ്ങളിൽ നിക്ഷേപിക്കുന്നതിലൂടെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കൂ.

  • സ്റ്റർലൈസേഷൻ സെന്‍റര്‍ (sterilisation centre)

  • ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്ന അത്യാധുനിക സംവിധാനങ്ങളിൽ നിക്ഷേപിക്കാം.

  • സംഭരണ-വിതരണ സൗകര്യങ്ങൾ

  • വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി സംഭരണ ശാലകളും ആധുനിക ചരക്കുനീക്ക സംവിധാനങ്ങളും വികസിപ്പിക്കാം.

  • ഗുണനിലവാര പരിശോധനാ സംവിധാനം

  • അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ ഒരുക്കുന്നതിൽ പങ്കാളികളാകൂ.

Investment Opportunities

ബിസിനസ് പ്രൊഫൈൽ

പ്രകൃതിദത്ത റബർ വ്യവസായത്തെ വളർച്ചയുടെ പുതിയ തലങ്ങളിലേക്ക് നയിക്കാൻ കെ ആർ എൽ (KRL) സജ്ജമാണ്. സുസ്ഥിരവും ലാഭകരവുമായ ഒരു ബിസിനസ് മാതൃകയിലൂടെ ദീർഘകാല നിക്ഷേപ അവസരങ്ങൾ ഉറപ്പാക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.

ഞങ്ങളുമായി ഒരു കോൾ ചെയ്യുക

KRLന്റെ ബിസിനസ് മോഡലും പ്രധാന സൂചികകളും മനസിലാക്കുന്നതിനായി ഏറ്റവും പുതിയ ബിസിനസ് പ്രൊഫൈൽ കോളിലൂടെ അറിയൂ

ഇവന്റ് കലണ്ടർ

ഇവന്റ് കലണ്ടറിൽ നിന്നുള്ള കഴിഞ്ഞ ഹൈലൈറ്റുകളും വരാനിരിക്കുന്ന വിശദാംശങ്ങളും ലഭ്യമാണ്.

എല്ലാ ഇവന്റുകളും കാണുക

റിപ്പോർട്ടുകളും റിസോഴ്‌സുകളും

റിപ്പോർട്ടുകൾ, ടെൻഡറുകൾ, ഹാൻഡ്‌ബുക്കുകൾ, പരിശീലന വിവരങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്യാം.

പൊതു ചോദ്യങ്ങൾ

കേരളത്തിലെ റബർ വ്യവസായം സമൂഹത്തിനും പ്രാദേശിക സംരംഭങ്ങൾക്കും എങ്ങനെ കരുത്തേകുന്നു എന്ന് മനസ്സിലാക്കാം.

Rubber tapping

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ബന്ധപ്പെടുക

പങ്കാളിത്തങ്ങൾ, വികസനാവസരങ്ങൾ, അല്ലെങ്കിൽ പിന്തുണ സംബന്ധിച്ച വിവരങ്ങൾക്ക് ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. ഒരു സന്ദേശമോ ഫോൺവിളിയോ മതിയാകും — കേരള റബർ ലിമിറ്റഡ് ടീം ആവശ്യമായ എല്ലാ നിർദേശങ്ങളും സേവനങ്ങളും നൽകാൻ സന്നദ്ധരാണ്.

കേരള റബർ ലിമിറ്റഡ്, കെ.പി.പി.എൽ ആഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ന്യൂസ്‌പ്രിന്റ് നഗർ പോസ്റ്റ്, വെള്ളൂർ, കോട്ടയം - 686 616

ബന്ധപ്പെടുക
Contact