കേരളത്തിലെ റബർ വ്യവസായം
നവീകരണവും വളർച്ചയും സുസ്ഥിരതയും ഒത്തുചേരുന്ന വേദി.
കേരള റബർ ലിമിറ്റഡ് (KRL)
2019-ൽ സ്ഥാപിച്ച് 2021-ൽ പ്രവർത്തനം ആരംഭിച്ച കേരള റബർ ലിമിറ്റഡ് (KRL), സംസ്ഥാന സർക്കാരിൻ്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. ഇന്ത്യയുടെ 'റബർ തലസ്ഥാനം' എന്ന പദവിയിലേക്ക് കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. റബർ മൂല്യശൃംഖലയിൽ മൂല്യവർദ്ധനവ് ഉറപ്പാക്കാനും ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും നവീകരണവും വഴി, പ്രകൃതിദത്ത റബർ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ കേരളത്തെ മുൻനിരയിലെത്തിക്കാൻ കെ ആർ എൽ പ്രതിജ്ഞാബദ്ധമാണ്.
സംയോജിത വ്യവസായ സമുച്ചയം അടിസ്ഥാന സൗകര്യ വികസനം, ഗവേഷണ പിന്തുണ, സംരംഭകത്വ സഹായം, പരിശോധനാ കേന്ദ്രങ്ങൾ എന്നിവ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാൻ ഈ വ്യവസായ സമുച്ചയത്തിലൂടെ സാധിക്കുന്നു. കർഷകർ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വൻകിട വ്യവസായങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് നവീകരണം, സുസ്ഥിരത, ആഗോള വിപണിയിലെ മത്സരക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.
അസംസ്‌കൃത വസ്തു വിതരണക്കാരൻ എന്ന നിലയിൽ നിന്ന്, ഉയർന്ന ഗുണമേന്മയുള്ള മൂല്യവർദ്ധിത റബർ ഉൽപ്പന്നങ്ങളുടെ ആഗോള കേന്ദ്രമായി കേരളത്തെ മാറ്റാൻ ഈ പദ്ധതി സഹായിക്കും.
കേരള റബർ ലിമിറ്റഡ് കേരള റബർ ലിമിറ്റഡ്
കേരള റബർ ലിമിറ്റഡ് കേരള റബർ ലിമിറ്റഡ്
കാഴ്ചപ്പാട്
പൊതു-സ്വകാര്യ നിക്ഷേപങ്ങളിലൂടെ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും, അതിലൂടെ പ്രകൃതിദത്ത റബറിൻ്റെ മൂല്യവർദ്ധനവ് ഉറപ്പാക്കുകയും ചെയ്യുക. റബർ കർഷകർക്ക് സ്ഥിരമായ വരുമാനവും വിപണിയും ലഭ്യമാക്കുന്നതിനൊപ്പം, സംസ്ഥാനത്തിൻ്റെ സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുക.
ദൗത്യം
- സംസ്ഥാനത്ത് പ്രകൃതിദത്ത റബർ അധിഷ്ഠിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക; ആദ്യഘട്ടത്തിൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പ്രത്യേക മുൻഗണന നൽകുക.
- റബർ കർഷക കൂട്ടായ്മകൾ, സഹകരണ സംഘങ്ങൾ, പ്രൊഡ്യൂസർ കമ്പനികൾ എന്നിവയുമായി ശക്തമായ ബന്ധം സ്ഥാപിക്കുക.
- പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും, നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിൽ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുക.
- റബർ അധിഷ്ഠിത വ്യവസായങ്ങൾക്കും അനുബന്ധ മേഖലകൾക്കും ആവശ്യമായ സേവനങ്ങൾ നൽകുന്ന ഒരു ഏകീകൃത സ്ഥാപനമായി പ്രവർത്തിക്കുക.
- സംസ്ഥാന-ദേശീയ തലത്തിലുള്ള റബർ പ്രമോഷൻ ഏജൻസികളെയും നിക്ഷേപകരെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി പ്രവർത്തിക്കുക.
പ്രവർത്തനങ്ങൾ
ചെറുകിട കർഷകർ മുതൽ കയറ്റുമതിക്ക് സജ്ജരായ നിർമ്മാതാക്കൾ വരെ, കേരളത്തിലെ റബർ മേഖലയുടെ ഓരോ വിഭാഗത്തെയും ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമായ വേദിയാണ് കെ ആർ എൽ.
പ്രവർത്തനങ്ങളുടെ ആദ്യഘട്ടം സമഗ്രമായ അടിസ്ഥാന സൗകര്യ വികസനമാണ്. പൂർണ്ണമായി സജ്ജീകരിച്ച ഷെഡുകൾ, പ്ലഗ്-ആൻഡ്-പ്ലേ യൂണിറ്റുകൾ, പൊതു സേവന സൗകര്യങ്ങൾ, മികച്ച റോഡുകൾ എന്നിവയടങ്ങുന്ന വ്യവസായ സമുച്ചയങ്ങൾ ഒരുക്കുന്നു. ഇതുവഴി സംരംഭകർക്ക് അടിസ്ഥാന സൗകര്യങ്ങൾക്കായി വലിയ തുക മുടക്കാതെ തന്നെ വേഗത്തിൽ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുന്നു.
ചെറുകിട സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും ഇൻക്യുബേഷൻ, ഉപദേശക സേവനങ്ങൾ, പരിശീലന പരിപാടികൾ എന്നിവ വഴി പിന്തുണ നൽകുന്നു. ഉൽപ്പന്ന രൂപകല്പന, ചെലവ് നിർണ്ണയം, യന്ത്രസംവിധാനങ്ങളുടെ ആസൂത്രണം എന്നീ മേഖലകളിലെ വിദഗ്ധരുമായി സംരംഭകരെ ബന്ധിപ്പിക്കാനും സഹായിക്കുന്നു.
അംഗീകൃത ലബോറട്ടറികൾ, ഗവേഷണ–വികസന (R&D) സഹായം എന്നിവയിലൂടെ പരിശോധനയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നു. അനുമതികൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏകജാലക സംവിധാനത്തിലൂടെ ലളിതമാക്കുന്നു. കർഷകരെ നിർമ്മാതാക്കളുമായി നേരിട്ട് ബന്ധിപ്പിച്ചുകൊണ്ട് മൂല്യശൃംഖല ഏകീകരിക്കുകയും, അതിലൂടെ എല്ലാ പങ്കാളികൾക്കും നേട്ടമുണ്ടാകുന്ന സുസ്ഥിരമായ ഒരു റബർ വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
സമ്പൂർണ്ണ അടിസ്ഥാന സൗകര്യ വികസനം
വേഗത്തിലുള്ളതും തടസ്സങ്ങളില്ലാത്തതുമായ പ്രവർത്തനങ്ങൾക്ക് പൂർണ്ണമായും സജ്ജീകരിച്ച വ്യവസായ സൗകര്യങ്ങൾ.
ബിസിനസ് ഇൻക്യുബേഷൻ സേവനങ്ങളും പരിശീലനങ്ങളും
ചെറുകിട സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും ആവശ്യമായ പിന്തുണ, മാർഗ്ഗനിർദ്ദേശം, പ്രവർത്തന ഇടം എന്നിവ നൽകുന്നു.
പരിശോധനയും ഗുണനിലവാര ഉറപ്പാക്കലും
ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങൾക്കായി സർട്ടിഫൈഡ് ലാബുകളും ഗവേഷണ പിന്തുണയും ഉറപ്പാക്കുന്നു.
ഏകജാലക സേവനങ്ങൾ
അനുമതികൾ, ലൈസൻസുകൾ, സർക്കാർ നടപടികൾ എന്നിവ ലളിതമാക്കുന്നു.
മൂല്യശൃംഖല ഏകീകരണം
കർഷകരെയും നിർമ്മാതാക്കളെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്ന് പരസ്പരം ബന്ധിപ്പിക്കുന്നു.
സുസ്ഥിരതയും നവീകരണവും
റബർ മേഖലയുടെ സമഗ്ര വളർച്ചയ്ക്കായി പരിസ്ഥിതി സൗഹൃദ രീതികളും സാങ്കേതിക നവീകരണവും പ്രോത്സാഹിപ്പിക്കുന്നു.
ഡയറക്ടർ ബോർഡ് അംഗങ്ങൾ
സർക്കാർ രംഗത്തും വ്യവസായ മേഖലകളിലും അനുഭവപരിചയമുള്ള വിദഗ്ധരാണ് കേരള റബർ ലിമിറ്റഡിനെ നയിക്കുന്നത്.
ശ്രീമതി ശീലാ തോമസ് IAS (Retd.)
ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറും, കെ.ആർ.എൽ.
ശ്രീ എം. വസന്തഗേശൻ IRS
എക്‌സിക്യൂട്ടീവ് ഡയറക്ടർ, റബർ ബോർഡ് ഓഫ് ഇന്ത്യ
ശ്രീ പട്ടത്ത് വിഷ്ണുരാജ് IAS
ഡയറക്ടർ
വ്യവസായ & വാണിജ്യ വകുപ്പ് & മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.
ശ്രീമതി ആനി ജൂല തോമസ് IAS
ഓഫിസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി, ഇൻഡസ്ട്രീസ് വകുപ്പ്
ശ്രീ സന്തോഷ് കോഷി തോമസ്
മാനേജിംഗ് ഡയറക്ടർ, കിൻഫ്ര
ശ്രീ ശ്രീകുമാർ പി.
സ്വതന്ത്ര ഡയറക്ടർ
ശ്രീ പെരെയ്റ ജോസഫ് ജൂഡ് ഇമ്മാനുവൽ
സ്വതന്ത്ര ഡയറക്ടർ
പൊതു ചോദ്യങ്ങൾ
KRL നൽകുന്ന സേവനങ്ങളും പദ്ധതികളും സംബന്ധിച്ച നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഇവിടെ ഉത്തരങ്ങൾ ലഭിക്കും.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ബന്ധപ്പെടുക
KRL സംബന്ധിച്ച് കൂടുതൽ അറിയണമോ? KRL സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള ചോദ്യങ്ങൾക്കോ, ദയവായി ഇമെയിലിലൂടെയോ ടെലിഫോണിലൂടെയോ ഞങ്ങളെ ബന്ധപ്പെടുക. നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ ഞങ്ങൾ സന്നദ്ധരാണ്.
കേരള റബർ ലിമിറ്റഡ്, കെ.പി.പി.എൽ ആഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ന്യൂസ്‌പ്രിന്റ് നഗർ പോസ്റ്റ്, വെള്ളൂർ, കോട്ടയം - 686 616