KRL-നൊപ്പം പങ്കാളിയാവൂ
റബർ വ്യവസായത്തിന് കരുത്തുറ്റൊരു കൂട്ടായ്മ
നൂതന ആശയങ്ങള്‍, സാങ്കേതികവിദ്യകൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ സ്ഥാപനങ്ങളുമായും സർക്കാർ സംവിധാനങ്ങളുമായും സഹകരണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
റബർ വ്യവസായത്തിൻ്റെ ഭാവിക്കായി കൈകോർക്കാം
കൃഷി മുതൽ ആഗോള വിതരണം വരെയുള്ള മൂല്യശൃംഖലയിലുടനീളം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, വളർച്ച നിലനിർത്തുന്നതിനും രൂപകൽപ്പന ചെയ്ത ഏകീകൃതമായ ഒരു പ്രകൃതിദത്ത റബർ ആവാസവ്യവസ്ഥ രൂപപ്പെട്ടുവരികയാണ്.
ആശയവിനിമയം
വിപണിയുടെ ആവശ്യകതകൾ മനസ്സിലാക്കുന്നതിനും അസംസ്‌കൃത വസ്തുക്കളുടെ വിതരണ ശൃംഖല (Supply Chain) ശക്തിപ്പെടുത്തുന്നതിനും വ്യവസായ സംഘടനകളും കർഷകരും തമ്മിലുള്ള പങ്കാളിത്തം വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വ്യവസായത്തിന് കൂടുതൽ കരുത്തുറ്റ അടിത്തറ നൽകും.
ഗവേഷണം
കേരളത്തിൻ്റെ റബർ ഉൽപ്പന്നങ്ങളെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ ഗവേഷണ സ്ഥാപനങ്ങളുമായും സാങ്കേതിക വിദഗ്ധരുമായും സഹകരിക്കുന്നു. പുതിയ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിച്ച് ആഗോള വിപണിയിൽ കേരളത്തിൻ്റെ മത്സരക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
പ്രചാരണം
വിവിധ വ്യാപാര സംഘടനകളുമായി ചേർന്ന് പ്രകൃതിദത്ത റബറിൻ്റെ ഉപയോഗം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നു. ദേശീയ-അന്തർദേശീയ മേളകളിലൂടെയും പ്ലാറ്റ്‌ഫോമുകളിലൂടെയും റബർ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ പ്രചാരണം നൽകുന്നു.
വളർച്ച
സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ വ്യവസായ വളർച്ചയ്ക്ക് വേഗം കൂട്ടുന്നു. ഒപ്പം, അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണവും നിക്ഷേപക പങ്കാളിത്തവും വഴി റബർ മേഖലയുടെ വിപുലീകരണത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നു.
ധാരണാപത്രം (MoU)
പങ്കാളിത്ത അവസരങ്ങൾ
പ്രകൃതിദത്ത റബർ മേഖലയുടെ നവീകരണത്തിനും വളർച്ചയ്ക്കും കൈകോർക്കാം.
-
ഗവേഷണവും വികസനവും
-
വാണിജ്യ ബന്ധങ്ങൾ
-
വ്യവസായ സഹകരണം
-
പരിശീലനവും നൈപുണ്യ വികസനവും
-
പരിസ്ഥിതിയും സുസ്ഥിര വികസനവും (ഇ. എസ്. ജി)
നൂതനമായ റബർ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും, ഗവേഷണ ഫലങ്ങളെ വിപണിയിലെത്തിക്കുന്നതിനും കെ ആർ എല്ലുമായി സഹകരിക്കാം.
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്റെ ആഗോള വ്യാപാര സാന്നിധ്യം ഉറപ്പാക്കുന്നതിനും KRL-ന്റെ ഭാഗമാകൂ.
കെ ആർ എല്ലിൻ്റെ അടിസ്ഥാന സൗകര്യങ്ങളും അസംസ്‌കൃത വസ്തുക്കളും പ്രയോജനപ്പെടുത്തി, ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ പങ്കാളിയാകാം.
വ്യവസായത്തിനാവശ്യമായ വിദഗ്ധ പരിശീലന പരിപാടികൾ നടപ്പിലാക്കാനും, ഭാവിയിലേക്കാവശ്യമായ നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കാനും സഹകരിക്കാം.
സുസ്ഥിര വികസനം, പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികൾ, ഇ എസ് ജി മാനദണ്ഡങ്ങൾ എന്നിവ നടപ്പിലാക്കുന്നതിൽ പങ്കാളികളാകാം.
പൊതു ചോദ്യങ്ങൾ
കേരളത്തിലെ റബർ വ്യവസായം സമൂഹത്തെയും പ്രാദേശിക വ്യവസായങ്ങളെയും എങ്ങനെ പിന്തുണയ്ക്കുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയാം.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ബന്ധപ്പെടുക
പങ്കാളിത്തങ്ങൾ, വികസനാവസരങ്ങൾ, അല്ലെങ്കിൽ പിന്തുണ സംബന്ധിച്ച വിവരങ്ങൾക്ക് ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. ഒരു സന്ദേശമോ ഫോൺവിളിയോ മതിയാകും — കേരള റബർ ലിമിറ്റഡ് ടീം ആവശ്യമായ എല്ലാ നിർദേശങ്ങളും സേവനങ്ങളും നൽകാൻ സന്നദ്ധരാണ്.
കേരള റബർ ലിമിറ്റഡ്, കെ.പി.പി.എൽ ആഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ന്യൂസ്‌പ്രിന്റ് നഗർ പോസ്റ്റ്, വെള്ളൂർ, കോട്ടയം - 686 616