നവീകരണ കേന്ദ്രം

സംയോജിത വ്യവസായ സമുച്ചയം

കേരളത്തിലെ റബർ മേഖലയുടെ സമഗ്ര വളർച്ചയും നവീകരണവും ലക്ഷ്യമിട്ട്, സുസ്ഥിര വികസന മാതൃകയിൽ രൂപകൽപ്പന ചെയ്ത അത്യാധുനിക വ്യവസായ കേന്ദ്രം.

മാസ്റ്റർ പ്ലാൻ

സുസ്ഥിരമായ വ്യവസായ വളർച്ചയും ഉയർന്ന ഉൽപാദനക്ഷമതയും ഉറപ്പാക്കുന്നതിനായി, വിവിധ സവിശേഷ മേഖലകളെ കോർത്തിണക്കി തയ്യാറാക്കിയ ദീർഘവീക്ഷണത്തോടെയുള്ള വികസന രൂപരേഖയാണിത്.

90,000 ച.അ.
ഗവേഷണ-വികസന കേന്ദ്രം
110 KV
സബ്സ്റ്റേഷൻ
157 ഏക്കർ
ആകെ വിസ്തൃതി
43,000 ച.അ.
എക്സിബിഷൻ സെൻ്റർ

വിഭവശേഷി

കുറഞ്ഞ ഗതാഗത ചെലവിൽ പ്രകൃതിദത്ത റബറിൻ്റെ ലഭ്യതയും, നൈപുണ്യമുള്ള തൊഴിലാളികളുടെ സമൃദ്ധമായ സാന്നിധ്യവും ഈ പദ്ധതിയുടെ പ്രധാന കരുത്താണ്.

അടിസ്ഥാന സൗകര്യങ്ങൾ

ഗവേഷണ-വികസനം, നൈപുണ്യ വികസനം, വിഭവ വിനിയോഗം എന്നിവയ്ക്കായി, സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള അത്യാധുനിക സൗകര്യങ്ങൾ ഇവിടെ സജ്ജമാണ്.

വ്യവസായ ശൃംഖല

വ്യവസായ വളർച്ചയ്ക്കായി, അന്താരാഷ്ട്ര വിപണികളുമായും വ്യാപാര മേളകളുമായും ബന്ധിപ്പിക്കുന്ന ശൃംഖല ലഭ്യമാക്കുന്നു.

ഗതാഗത സൗകര്യങ്ങൾ

റോഡ്, റെയിൽ, വ്യോമ/ജല മാർഗങ്ങളിലൂടെ ആഭ്യന്തര-അന്താരാഷ്ട്ര വിപണികളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥാനത്താണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍

റബർ വ്യവസായത്തിൻ്റെ സമഗ്ര വളർച്ച ലക്ഷ്യമിട്ടുള്ള പ്രത്യേക സൗകര്യങ്ങളൾ സംയോജിത വ്യവസായ സമുച്ചയത്തിൽ സജ്ജമാക്കുന്നു.

ഗവേഷണ–വികസന കേന്ദ്രം

ഗുണമേന്മ ഉറപ്പാക്കൽ, ലാറ്റക്സ് പരിശോധന, നിർമ്മാണ–സംസ്കരണ രീതികൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി അത്യാധുനിക ലബോറട്ടറികൾ ഒരുക്കുന്നു.

ഗുണനിലവാര പരിശോധനാ സംവിധാനം

കയറ്റുമതി ലക്ഷ്യമിട്ടുള്ള ഉൽപ്പന്നങ്ങൾക്ക് സമഗ്രമായ പരിശോധനയും ഔദ്യോഗിക അംഗീകാരവും ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.

പ്രദർശന കേന്ദ്രം

വ്യാപാര മേളകൾക്കും വ്യവസായ സംഗമങ്ങൾക്കുമായി 43,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിപുലമായ സൗകര്യം.

പരിശീലന വിഭാഗം

ഉൽപ്പാദനം, സുരക്ഷ, വ്യവസായ ചട്ടങ്ങൾ, കയറ്റുമതി നടപടിക്രമങ്ങൾ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

സ്റ്റർലൈസേഷൻ സെന്‍റര്‍ (sterilisation centre)

ആരോഗ്യമേഖലയിൽ ഉപയോഗിക്കുന്ന റബർ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സജ്ജമാക്കുന്നു.

റീസൈക്ലിംങ്ങ് സെന്‍റര്‍

പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ റബർ പുനരുപയോഗം സാധ്യമാക്കി, സുസ്ഥിര വികസനത്തിന് പിന്തുണ നൽകുന്നു.

ടയർ പരിശോധന കേന്ദ്രം

ടയറുകളുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള പരിശോധനാ സംവിധാനം.

പ്രധാന കേന്ദ്രങ്ങൾ

റബർ മേഖലയിലെ മികച്ച നിലവാരം കൈവരിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നു.

റബർ ഉൽപ്പന്ന പ്രദർശന കേന്ദ്രം

റബർ ഉൽപ്പന്ന പ്രദർശന കേന്ദ്രം

പരിശീലന-വിവര ശാഖ

പരിശീലന-വിവര ശാഖ

ഗവേഷണ–വികസന കേന്ദ്രം

ഗവേഷണ–വികസന കേന്ദ്രം

ടയർ പരിശോധന കേന്ദ്രം

ടയർ പരിശോധന കേന്ദ്രം

സമഗ്രമായ സേവനങ്ങളും സൗകര്യങ്ങളും

വ്യവസായ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കുന്നു.

വ്യവസായ പ്ലോട്ടുകൾ

വ്യവസായം തുടങ്ങാൻ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ പ്ലോട്ടുകൾ.

ആധുനിക സംഭരണ ശാലകൾ

അസംസ്‌കൃത വസ്തുക്കളും ഉൽപ്പന്നങ്ങളും ശാസ്ത്രീയമായി സൂക്ഷിക്കുന്നതിനുള്ള താപനിയന്ത്രിത സംഭരണ ശാലകൾ.

കേന്ദ്രീകൃത മലിനജല ശുദ്ധീകരണ പ്ലാൻ്റ് (CETP)

പരിസ്ഥിതി മലിനീകരണം ഒഴിവാക്കി, സുസ്ഥിരമായ വ്യവസായ പ്രവർത്തനം ഉറപ്പാക്കുന്ന അത്യാധുനിക മലിനജല സംസ്കരണ പ്ലാൻ്റ്.

ടൂൾ റൂം

യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നിർമ്മാണ ആവശ്യങ്ങൾക്കുമായി, ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള വർക്ക്ഷോപ്പുകൾ.

ലാറ്റക്സ് സംസ്കരണം

ലാറ്റക്സ് മിശ്രിതങ്ങൾ തയ്യാറാക്കുന്നതിനും, പ്രാഥമിക സംസ്കരണത്തിനുമായി അത്യാധുനിക യന്ത്രസാമഗ്രികളും ഗുണനിലവാര പരിശോധനാ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.

24*7 വൈദ്യുതി

വ്യവസായങ്ങളുടെ തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കാൻ 110 KV സബ്‌സ്റ്റേഷൻ.

24*7 ശുദ്ധജല വിതരണം

ജലലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി ശുദ്ധീകരണ പ്ലാൻ്റോട് കൂടിയ ജലവിതരണ സംവിധാനം.

അനുബന്ധ സൗകര്യങ്ങൾ

തൊഴിലാളികൾക്കുള്ള താമസ സൗകര്യം, കാൻ്റീൻ, ഗസ്റ്റ് ഹൗസ്, ഭരണനിർവ്വഹണ കാര്യാലയം, എന്നിവയും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നു.