പാട്ടക്കാലാവധി
- 100 കോടി രൂപയോ അതിനു മുകളിലോ നിക്ഷേപം നടത്തുന്നവർക്ക് 90 വർഷം വരെ.
- 100 കോടി രൂപയിൽ താഴെ നിക്ഷേപമുള്ളവർക്ക് 60 വർഷം വരെ.
ഉൽപാദകർ
KRL-ലൂടെ എങ്ങനെ നിങ്ങളുടെ ബിസിനസ്സ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാം
ശക്തമായ അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണയോടെ, സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ വ്യവസായം ആരംഭിക്കാം:
സംയോജിത വ്യവസായ സമുച്ചയം – റബർ ഉല്പന്ന നിർമാണ യൂണിറ്റുകൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്നു.
ഏകജാലക സംവിധാനം: – വ്യവസായങ്ങൾ തുടങ്ങുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ വിവിധ സർക്കാർ അനുമതികളും ലൈസൻസുകളും ഒരൊറ്റ പ്ലാറ്റ്‌ഫോം വഴി വേഗത്തിൽ ലഭ്യമാക്കുന്നു.
അനുയോജ്യമായ സ്ഥാനം – ആഗോള വിപണികളിലേക്കുള്ള എളുപ്പവഴിയും, കുറഞ്ഞ ഗതാഗത ചെലവും ബിസിനസിന് ലാഭകരമാകുന്നു.
ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യയും ഗവേഷണ സൗകര്യങ്ങളും ഉറപ്പാക്കുന്നു.
വിപുലമായ ഗവേഷണ സൗകര്യങ്ങൾ – ഉൽപ്പന്ന വികസനം, ഗുണനിലവാര പരിശോധന, പുതിയ മുന്നേറ്റങ്ങൾ എന്നിവയ്ക്കായി പ്രത്യേക വിഭാഗം.
പഠനവും പരിശീലനവും – വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, നൈപുണ്യ വികസന പരിശീലന പരിപാടികൾ എന്നിവ ഉറപ്പാക്കുന്നു.
അത്യാധുനിക ലാബുകൾ – അന്താരാഷ്ട്ര ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കുന്ന, സാങ്കേതിക മികവാർന്ന ടെസ്റ്റിംഗ് ലാബുകൾ.
പുതിയ പങ്കാളിത്തങ്ങളിലൂടെയും വിപണന മേളകളിലൂടെയും നിങ്ങളുടെ ബിസിനസ്സ് സാമ്രാജ്യം വികസിപ്പിക്കാം.
വ്യവസായ പങ്കാളിത്തങ്ങൾ – പ്രമുഖ കമ്പനികളുമായുള്ള സഹകരണത്തിലൂടെ വിപണി വിപുലീകരിക്കാനുള്ള അവസരം.
ഇവന്‍റുകളും എക്സിബിഷനുകളും – ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ പരിചയപ്പെടുത്താനും, പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും വേദിയൊരുക്കുന്നു.
ഇൻക്യൂബേഷൻ & മെന്‍റർഷിപ്പ് – സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ വിദഗ്ധ ഉപദേശങ്ങളും മറ്റ് സഹായങ്ങളും നൽകി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു.
സ്ഥലസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും പങ്കിടുന്നതു വഴി നിർമാതാക്കൾക്ക് കുറഞ്ഞ ചിലവിൽ, കാലതാമസം ഇല്ലാതെ വ്യവസായങ്ങൾ ആരംഭിക്കുവാൻ സഹായിക്കുന്നു.
ഗവേഷണ–വികസന വിഭാഗം
പ്രത്യേക വൈദ്യുതി ഉപകേന്ദ്രം
ആകെ വിസ്തീർണം
പ്രദർശന കേന്ദ്രവും മ്യൂസിയവും
റിപ്പോർട്ടുകൾ, ടെൻഡറുകൾ, ഹാൻഡ്‌ബുക്കുകൾ, പരിശീലന വിവരങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്യാം.
ഇപ്പോൾ രേഖകൾ ഒന്നും ലഭ്യമല്ല.
പുതിയവ ഉടൻ അപ്ഡേറ്റ് ചെയ്യും.2024-ൽ കേരള സർക്കാർ രൂപീകരിച്ച KINFRA-യുടേയും KSIDC-യുടേയും ഭൂമി അനുവദിക്കൽ നയമാണ് KRL സ്വീകരിച്ചിരിക്കുന്നത്. ഭൂമി അനുവദിക്കുന്നത് പാട്ടവ്യവസ്ഥക്കാണ്.
ലീസ് പ്രീമിയം ഒറ്റത്തവണയോ ഗഡുക്കളായോ സംരംഭകർക്ക് അടക്കാവുന്നതാണ്.
| വ്യവസ്ഥകൾ | 100 കോടിക്ക് മുകളിൽ നിക്ഷേപം | 50 കോടി - 100 കോടി വരെ നിക്ഷേപം | 50 കോടിക്ക് താഴെ നിക്ഷേപം |
|---|---|---|---|
| ആദ്യ ഗഡു | ലീസ് പ്രീമിയത്തിന്റെ 10% | ലീസ് പ്രീമിയത്തിന്റെ 20% | ലീസ് പ്രീമിയത്തിന്റെ20% |
| മൊറട്ടോറിയം | 24 മാസം | 24 മാസം | ഇല്ല |
| തിരിച്ചടവ് കാലാവധി | 9 വർഷം s | 5 വർഷം | 5 വർഷം |
| പാട്ടക്കാലാവധി | 90 വർഷം | 60 വർഷം | 60 വർഷം |
വ്യവസായ വികസനം, സുസ്ഥിരത, നവീകരണം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് റബർ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ KRL ലക്ഷ്യമിടുന്നു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ സുതാര്യവും കാര്യക്ഷമവുമാക്കുന്നു.
നിർമ്മാതാക്കൾ, ഗവേഷണ സ്ഥാപനങ്ങൾ, ആഗോള വിപണി എന്നിവയെ കൂട്ടിയിണക്കുന്നു.
റബർ മേഖലയിൽ ഗവേഷണത്തിനും മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും മുൻഗണന നൽകുന്നു.
* അടയാളപ്പെടുത്തിയിരിക്കുന്നവ ആസൂത്രണ ഘട്ടത്തിലുള്ളതോ ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പദ്ധതികളാണ്.
പ്രമുഖ റബർ ഉൽപ്പന്ന നിർമ്മാതാക്കൾ, വിതരണക്കാർ, നൂതന സംരംഭകർ എന്നിവരുമായി സഹകരണം ഉറപ്പാക്കുന്നു. വ്യവസായ രംഗത്തെ പുതിയ മാറ്റങ്ങൾ, ചട്ടങ്ങൾ , അവസരങ്ങൾ എന്നിവയെക്കുറിച്ച് അറിയൂ.
ഇവന്റ് കലണ്ടറിൽ നിന്നുള്ള കഴിഞ്ഞ ഹൈലൈറ്റുകളും വരാനിരിക്കുന്ന വിശദാംശങ്ങളും ലഭ്യമാണ്.
കേരളത്തിലെ റബർ വ്യവസായം സമൂഹങ്ങളെ എങ്ങനെ പിന്തുണയ്ക്കുകയും പ്രാദേശിക വ്യവസായങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു എന്നതിനെ കുറിച്ച് അറിയുക.
പങ്കാളിത്തങ്ങൾ, വികസനാവസരങ്ങൾ, അല്ലെങ്കിൽ പിന്തുണ സംബന്ധിച്ച വിവരങ്ങൾക്ക് ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. ഒരു സന്ദേശമോ ഫോൺവിളിയോ മതിയാകും — കേരള റബർ ലിമിറ്റഡ് ടീം ആവശ്യമായ എല്ലാ നിർദേശങ്ങളും സേവനങ്ങളും നൽകാൻ സന്നദ്ധരാണ്.
കേരള റബർ ലിമിറ്റഡ്, കെ.പി.പി.എൽ ആഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ന്യൂസ്‌പ്രിന്റ് നഗർ പോസ്റ്റ്, വെള്ളൂർ, കോട്ടയം - 686 616